ഇതാണ് പേളി കാത്ത് വെച്ച സമ്മാനം, ‘പേളിഷ്‘ തരംഗമാകുന്നു- വീഡിയോ കാണാം

ശനി, 22 ഡിസം‌ബര്‍ 2018 (12:29 IST)
ബിഗ് ബോസ് മലയാളം പതിപ്പിലൂടെയാണ് പേളി മാണി - ശ്രീനിഷ് അരവിന്ദ് പ്രണയം പൂത്തത്. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം നടിക്കുകയാണെന്ന് ആദ്യകാലത്ത് പ്രേക്ഷകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ബിഗ്ബോസിന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവർക്ക് സപ്പോർട്ട് നൽകി.
 
പേളിഷ് എന്ന പേരും സ്നേഹപൂര്‍വ്വം പ്രേക്ഷകര്‍ ഇവര്‍ക്ക് ചാര്‍ത്തി കൊടുത്തു. ഇരുവരുടേയും വിവാഹത്തിനായിട്ടാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുയാണ്. പേളിഷ് എന്ന പേരിട്ടുള്ള സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് പേളി.
 
ശരത് ഡേവിസാണ് സംഗീത ആല്‍ബം സംവിധാനം ചെയ്തത്. 2019 മാര്‍ച്ചിലോ ഏപ്രില്‍ മാസത്തിലോ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍