ഒരു ദേശീയ അവാര്‍ഡിനുള്ളതെല്ലാം ചെയ്തുവച്ചിട്ടുണ്ട്; തങ്കലാനില്‍ വിക്രത്തിനൊപ്പം കൈയടി നേടി പാര്‍വതി

രേണുക വേണു
ശനി, 17 ഓഗസ്റ്റ് 2024 (10:56 IST)
പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ നിന്ന് പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ തങ്കലാനില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം അവതരിപ്പിച്ച തങ്കലാന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ഗംഗമ്മ എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര്. തിയറ്ററുകളില്‍ വിക്രത്തിനൊപ്പം കൈയടി നേടാന്‍ പാര്‍വതിക്ക് സാധിച്ചു. 
 
നായകന്റെ കീഴില്‍ ഒതുങ്ങി കൂടി നില്‍ക്കുന്ന കഥാപാത്രമല്ല തങ്കലാനിലെ ഗംഗമ്മ. തങ്കലാനോളം ബോള്‍ഡായാണ് പാ.രഞ്ജിത്ത് ഗംഗമ്മ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. സംവിധായകന്‍ മനസില്‍ കണ്ടതുപോലെ നൂറ് ശതമാനം പെര്‍ഫക്ഷനോടെ ഗംഗമ്മയ്ക്ക് ജീവന്‍ നല്‍കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. കഥയില്‍ വളരെ നിര്‍ണായകമായ സാന്നിധ്യമാണ് ഗംഗമ്മ. ചില സീനുകളില്‍ വിക്രത്തേക്കാള്‍ കൈയടി വാങ്ങാനും പാര്‍വതിക്ക് സാധിച്ചു. 
 
വൈകാരികമായ രംഗങ്ങളെല്ലാം പാര്‍വതി നൂറ് ശതമാനം പൂര്‍ണതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ സീനുകളിലും താരം മികച്ച പ്രകടനം നടത്തി. പാര്‍വതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി ഗംഗമ്മയെ കാണാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മാത്രമല്ല അടുത്ത വട്ടം ദേശീയ അവാര്‍ഡില്‍ മികച്ച നടിക്കുള്ള കാറ്റഗറിയില്‍ പാര്‍വതി ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ടെന്നും തങ്കലാന്‍ കണ്ട ശേഷം പ്രേക്ഷകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article