Thangalaan Box Office Collection: തങ്കലാന്‍ ക്ലിക്കായോ? വിക്രം സിനിമ ഇതുവരെ നേടിയത്

രേണുക വേണു

ശനി, 17 ഓഗസ്റ്റ് 2024 (08:48 IST)
Thangalaan Box Office Collection: വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത തുടക്കമാണ് ചിത്രത്തിനു ലഭിച്ചത്. പ്രേക്ഷകരുടെ വലിയ തള്ളിക്കയറ്റം ഇല്ലെങ്കിലും ബോക്‌സ്ഓഫീസില്‍ വിജയമാകാന്‍ ചിത്രത്തിനു സാധിച്ചേക്കുമെന്നാണ് ആദ്യദിന കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ആദ്യ രണ്ട് ദിനം കൊണ്ട് 17.30 കോടിയാണ് തങ്കലാന്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. റിലീസ് ദിനത്തില്‍ 13.3 കോടിയും രണ്ടാം ദിനമായ ഇന്നലെ നാല് കോടിയുമാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിനമായ ഇന്നലെ 32.57 ശതമാനമാണ് തങ്കലാന് തമിഴ്‌നാട്ടിലെ ഒക്യുപ്പെന്‍സി. തെലുങ്ക് പതിപ്പിനു 36.46 ശതമാനം ഒക്യുപ്പെന്‍സി ഉണ്ട്. അതേസമയം കേരളത്തില്‍ തങ്കലാന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 
 
തങ്കലാനില്‍ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ കഥ പറയുന്നത്. ചിത്രത്തിനു രണ്ടാം ഭാഗം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍