2024-ലെ കോളിവുഡിലെ മൂന്നാമത്തെ മികച്ച ആദ്യദിന കളക്ഷന്‍,തങ്കലാന്‍ എത്ര നേടി

കെ ആര്‍ അനൂപ്

വെള്ളി, 16 ഓഗസ്റ്റ് 2024 (22:14 IST)
വിക്രം നായകനായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് തങ്കലാന്‍. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. കോളിവുഡിലെ 2024ലെ മൂന്നാമത്തെ മികച്ച കളക്ഷനാണ് ആദ്യം തങ്കലാന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ 11.7 കോടി കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യന്‍ രണ്ടാണ്.തമിഴ്‌നാട്ടില്‍ നിന്ന് 16.5 കോടി രൂപയാണ് നേടിയത്. രണ്ടാമത് ധനുഷിന്റെ രായനാണ്. രായന്‍ തമിഴ്‌നാട്ടില്‍ റിലീസിന് 11.85 കോടി രൂപ സ്വന്തമാക്കിയിരുന്നു.തമിഴ്‌നാട്ടില്‍ മാത്രം തങ്കലാന്‍ 11.7 കോടി രൂപ ദിവസം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vikram (@the_real_chiyaan)

ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍