പരിണീതിയുടെ ആസ്തി രാഘവിനെക്കാള്‍ 120 മടങ്ങ് കൂടുതല്‍, 99 ലക്ഷത്തിന്റെ ജാഗ്വാറില്‍ നടിയുടെ യാത്ര,രാഘവിന്റേത് സ്വിഫ്റ്റ് ഡിസയര്‍

കെ ആര്‍ അനൂപ്

ശനി, 23 സെപ്‌റ്റംബര്‍ 2023 (07:37 IST)
ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബര്‍ 24 ന് രാജസ്ഥാനിലെ ഉദയ്പൂരിലെ 'ദി ലീല പാലസില്‍' വെച്ചാണ് കല്യാണം.
 
രാഘവ് ഛദ്ദയേക്കാള്‍ 120 മടങ്ങ് അധികമാണ് പരിണീതി ചോപ്രയുടെ പ്രതിഫലം. നടിയുടെ ആകെ ആസ്തി 60 കോടി രൂപയാണ്.സിനിമകള്‍ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. 4-6 കോടി രൂപയാണ് ഓരോ പരസ്യങ്ങള്‍ക്കും അവര്‍ വാങ്ങുന്നത്.രാഘവ് ഛദ്ദയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 
 
പരിണീതി ചോപ്രയുടെ കാര്‍ ശേഖരത്തില്‍ ഓഡി എ-6, ജാഗ്വാര്‍ എക്സ്ജെഎല്‍, ഓഡി ക്യൂ-5 എന്നിവ ഉള്‍പ്പെടുന്നു. ഔഡി എ-6 ന്റെ വില 61 ലക്ഷം രൂപയും ഔഡി ക്യു-5 ന്റെ വില 55 ലക്ഷം രൂപയുമാണ്.
 
രാഘവ് ഛദ്ദയ്ക്ക് 2009 മോഡല്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറുണ്ട്. ഇതുകൂടാതെ രാഘവിന്റെ പക്കല്‍ 90 ഗ്രാം സ്വര്‍ണമുണ്ട്, ഏകദേശം 4 ലക്ഷം രൂപ വിലവരും ഇതിന്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍