അക്ഷയ് കുമാറിന്റെ ‘ബേബി‘ യ്ക്ക് പാകിസ്ഥാനില്‍ നിരോധനം

വെള്ളി, 23 ജനുവരി 2015 (15:35 IST)
അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'ബേബി'യ്ക്ക് പാകിസ്ഥാനില്‍ നിരോധനം. പാകിസ്ഥാനിലെ മുസ്ലിം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രദര്‍ശാനുമതി നിഷേധിച്ചിരിക്കുന്നത്. സിനിമ പാക്കിസ്ഥാനോ മുസ്ലിം സമൂഹത്തിനൊ എതിരല്ലെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു.

സിനിമയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്ന തീവ്രവാദികളെ പിടികൂടുന്നതാണ് പ്രമേയമാകുന്നത്.  ഇസ്ലാമാബാദ്, കറാച്ചി സെന്‍സര്‍ ബോര്‍ഡുകളാണ് ചിത്രത്തിന്റെ പ്രദര്‍ശാനുമതി നിഷേധിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക