മാസ് ഡയലോഗുകളുമായി വിനീത് ശ്രീനിവാസന്റെ ‘ഒരു സിനിമാക്കാരന്‍’ ! - ടീസര്‍

Webdunia
ഞായര്‍, 21 മെയ് 2017 (14:38 IST)
ഒരു സിനിമാക്കാരന്റെ ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രളെ അവതരിപ്പിക്കുന്നത്. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് നിര്‍മ്മിക്കുന്നത്. പ്രശസ്ത സിനിമാ ഡയലോഗുകളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.
 
ലാല്‍, വിജയ്ബാബു, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി, ഹരീഷ് കണാരന്‍, കലിംഗ ശശി, ചാലി പാല, ജാഫര്‍ ഇടുക്കി, അബുസലീം, കോട്ടയം പ്രദീപ്, നോബി, സുഭീഷ്, സോഹന്‍ ലാല്‍, ശ്രീകാന്ത് മുരളി, ശംഭു, മുരുകന്‍, ടോമി, അനുശ്രീ, ജെന്നിഫര്‍, രശ്മിബോബന്‍ എന്നിങ്ങനെയുള്ള വലിയ താരനിരയാണ് ഈ ചിത്രത്തിലുള്ളത്. 
 
ടീസര്‍ കാണാം:
Next Article