പ്രേമം എന്ന ചിത്രത്തിലൂടെ അൽഫോൻസ് പുത്രൻ സമ്മാനിച്ച നായികയാണ് മഡോണ സെബാസ്റ്റിൻ. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച മഡോണ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും നായികയായി. ഏഴ് വർഷത്തിലധികമായി അഭിനയ ജീവിതം ആരംഭിച്ചിട്ട്.
കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.