Nivin Pauly: ഈ നിവിന്‍ പോളിയെ കാണാനല്ലേ നാം കൊതിച്ചത് ! നന്ദി വിനീത്

രേണുക വേണു
വ്യാഴം, 11 ഏപ്രില്‍ 2024 (19:08 IST)
Nivin Pauly

Nivin Pauly: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സൂപ്പര്‍താരം നിവിന്‍ പോളിയും ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു. രണ്ടാം പകുതിയിലാണ് നിവിന്‍ പോളിയുടെ 'നിധിന്‍ മോളി' എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. പിന്നീടങ്ങോട്ട് സിനിമ വേറെ ലെവലാണ്..! എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടത്തില്‍ തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം നോണ്‍സ്റ്റോപ്പായി പൊട്ടി. 
 
നിവിന്‍ പോളിയുടെ ഏറ്റവും സ്‌ട്രോങ് ഏരിയ ഏതാണെന്ന് ഏറ്റവും നന്നായി അറിയുന്നത് നിവിനെ സിനിമയിലേക്ക് കൊണ്ടുവന്ന വിനീത് ശ്രീനിവാസന് തന്നെയാണ്. നിവിന്റെ ഹ്യൂമര്‍സെന്‍സ് അതിശയിപ്പിക്കുന്നതാണെന്ന് വിനീത് പലവട്ടം തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിലെ നിവിന്റെ കഥാപാത്രം വിനീത് രൂപപ്പെടുത്തിയത് വളരെ ഈസിയായിട്ടാണെന്ന് വ്യക്തം. 'ഇതാണ് നിന്റെ കഥാപാത്രം, ബാക്കിയൊക്കെ നിന്റെ കൈയില്‍' എന്നുപറഞ്ഞുകൊണ്ട് നിവിനെ വിനീത് അഴിച്ചുവിട്ടിരിക്കുകയാണ്. 
 
ഓവര്‍ ഡ്രാമയിലേക്കോ കേവലം ഒരു ഫീല്‍ ഗുഡ് ചിത്രമെന്ന വൃത്തത്തിനുള്ളിലേക്കോ ചുരുങ്ങുമെന്ന് തോന്നുന്ന സമയത്താണ് നിവിന്‍ ഈ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. സമീപകാലത്തെ തന്റെ തുടര്‍ പരാജയങ്ങളെ പോലും നിവിന്‍ ട്രോളുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ബോഡി ഷെയ്മിങ് നേരിടുന്ന നടനാണ് നിവിന്‍ പോളി. അത്തരം വിഷയങ്ങളെല്ലാം നിവിന്റെ കഥാപാത്രം ഈ ചിത്രത്തിലൂടെ അഭിസംബോധന ചെയ്യുന്നുണ്ട്. സര്‍ക്കാസിറ്റിക് ആയി അതോടൊപ്പം ഗൗരവത്തില്‍ തന്നെയാണ് തനിക്കെതിരായി ബോഡി ഷെയ്മിങ്ങിനെ കുറിച്ച് നിവിന്‍ ഈ ചിത്രത്തില്‍ പറയുന്നത്. 
 
കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി നിവിന്‍ എത്തിയാല്‍ അതിനെ കവച്ചുവയ്ക്കാന്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ക്കെല്ലാം പ്രയാസമാണ്. കോമഡിയിലുള്ള ടൈമിങ്ങും സഹതാരങ്ങള്‍ക്കൊപ്പമുള്ള കെമിസ്ട്രിയും നിവിന്‍ ആസ്വദിച്ചാണ് ഇത്തരം സിനിമകളില്‍ ചെയ്യുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article