പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ഇപ്പോള്‍ മലയാളത്തിൽ മാത്രമല്ല അങ്ങ് നൈജീരിയ വരെ എത്തിക്കഴിഞ്ഞു. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണാണ് അതിനു പിന്നിൽ.
ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ കമന്റ് ചെയ്ത ന്യൂജെന്‍ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് നടക്കുകയാണ് റോബിന്‍സണ്‍. പൊളി, കട്ടവെയിറ്റിങ്ങ്, തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമറിയാതെ റോബിന്‍സണ്‍ അവസാനം ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
പൊളി അല്ലെങ്കില്‍ പൊളിക്കും, കട്ടവെയിറ്റിങ് എന്ന വാക്കുകളുടെ അര്‍ത്ഥമെന്താണ്, ധാരാളംപേര്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇങ്ങനെ കമന്റ് ചെയ്തു കണ്ടു. താരം ഫേസ്ബുക്കിലൂടെ ചോദിച്ചു. എന്നാല്‍ അതിനും പലരും മലയാളത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. അതൊക്കെ കണ്ട് റോബിന്‍സണ്‍ അന്തം വിട്ടു, വീണ്ടും ഒരു പോസ്റ്റ് കൂടിയിട്ടു.