മമ്മൂട്ടിയും 70 നവാഗത സംവിധായകരും, മലയാള സിനിമയെ താങ്ങി നിർത്തുന്ന മെഗാസ്റ്റാർ!

ചൊവ്വ, 5 ഫെബ്രുവരി 2019 (10:37 IST)
ഏകദേശം 70ലധികം നവാഗത സംവിധായകരുടെ കൂടെ താൻ അഭിനയിച്ചിട്ടുണ്ടെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നത്. കണക്കുകൾ എടുത്ത് നോക്കുകയാണെങ്കിൽ അത് ശരിയാണ്. ഏറ്റവും അധികം നവാഗത സംവിധായകർക്ക് അവസരം നൽകിയിരിക്കുന്നത് മമ്മൂട്ടിയാണ്. 
 
‘പുതിയ ആളുകളുടെ കയ്യിൽ പുതിയ കാര്യങ്ങൾ ഉണ്ടാകുമെന്നും അതോടൊപ്പം, പുതിയ ആൾക്കാർക്ക് ഒരു പ്രചോദനമാകുമെന്നും’ മമ്മൂട്ടി തന്നെ ഇതിനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുള്ളതുമാണ്. മമ്മൂ‍ട്ടിയുടെ കരിയറിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകർ നവാഗതർ തന്നെയാണ്. ഇനി റിലീസ് ചെയ്യാനിരിക്കുന്ന തെലുങ്ക് ചിത്രം ‘യാത്ര’ പോലും സംവിധാനം ചെയ്യുന്നത് പുതുമുഖമാണ്. 
 
നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച്‌ തമിഴ് തെലുങ്കു ചിത്രങ്ങളിലേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. തെലുങ്ക് ചിത്രമായ യാത്രയുടെയും സംവിധായകൻ നവാഗതനാണ്. 
 
മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടയില്‍ 70 ഓളം സംവിധായകരെയാണ് താന്‍ പരിചയപ്പെടുത്തിയതെന്ന് മമ്മൂട്ടി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. പല സംവിധായകരുടെയും കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയ സിനിമകളും മമ്മൂട്ടിയുടേതായിട്ടുണ്ട്. 
 
ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഹനീഫ് അദേനി തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍