മോഹന്‍ലാലിന്റെ 'ആറാട്ട്' സെറ്റില്‍ വമ്പന്‍ സര്‍പ്രൈസ് ഒരുക്കി നേഹ സക്സേന !

കെ ആര്‍ അനൂപ്

ബുധന്‍, 17 ഫെബ്രുവരി 2021 (15:23 IST)
'ആറാട്ട്' ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ തന്റെ ഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' സിനിമയ്ക്ക് ശേഷം ലാലിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടതിന്റെ സന്തോഷത്തിലാണ് നേഹ സക്സേന. താന്‍ മോഹന്‍ലാലിന്റെ ആരാധികയാണെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്.അതിനാല്‍ തന്നെ ആറാട്ട് എന്ന സിനിമയില്‍ അഭിനയിച്ചത് താരത്തിന് വലിയ സന്തോഷം നല്‍കിയ ഒരു കാര്യം കൂടിയായിരുന്നു.ആറാട്ട് ടീമിനായി വലിയ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് നടി.എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു വലിയ കേക്ക് ആണ് നേഹ സക്സേന ലൊക്കേഷനിലേക്ക് കൊണ്ടുവന്നത്. ബി ഉണ്ണികൃഷ്ണന്‍, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരെല്ലാം നേഹയുടെ സര്‍പ്രൈസ് ആഘോഷത്തില്‍ പങ്കാളികളായി. 'കസബ' എന്ന മമ്മൂട്ടി ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
 
നൂറുകോടി ക്ലബ്ബില്‍ കയറുന്ന മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി ആകും ആറാട്ട് എന്നാണ് ആരാധകരുടെ പ്രതീക്ഷ.നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍