നസ്രിയയും ഫഹദും ചൈനയിൽ?; മൂക്കും വായും മൂടിക്കെട്ടി മാസ്‌കുമായി താരങ്ങൾ; എന്തുപറ്റിയെന്ന് ആരാധകർ

റെയ്‌നാ തോമസ്
ചൊവ്വ, 28 ജനുവരി 2020 (09:31 IST)
ഫഹദ് ഫാസിലിന്റേയും നസ്രിയയുടെയും പുതിയ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അതിനും കാരണമുണ്ട്. ഇരുവരും മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ് ആരാധകരുടെ സംശയം. 
 
ചിത്രത്തിന് താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലരുടെ ചോദ്യം ചൈനയിലാണോ ഇരുവരും എന്നാണ്. എന്തായാലും സമൂഹാമാധ്യമങ്ങളിൽ വൈറലാണ് ഇരുവരുടെയും ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Next Article