സുരഭി മികച്ച നടി, മഹേഷിന്റെ പ്രതികാരം മികച്ച തിരക്കഥ; മലയാളത്തിന് ഇത് അഭിമാന നിമിഷം
വെള്ളി, 7 ഏപ്രില്‍ 2017 (12:23 IST)
അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്.
ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശിനെ തിരഞ്ഞെടുത്തു. ജാർഖണ്ഡിന് പ്രത്യേക പരാമർശം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച നടനായി അക്ഷയ്കുമാറിനേയും തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും മികച്ച തമിഴ് സിനിമയായി രാജു മുരുകന്റെ ജോക്കറിനേയും തിരഞ്ഞെടുത്തു. മികച്ച ഹിന്ദി സിനിമയായി നീർജയും തിരഞ്ഞെടുത്തു. നീർജയിലെ അഭിനയത്തിന് സോനം കപൂർ പ്രത്യേകജൂറി പരാമര്‍ശത്തിന് അർഹയായി.
മറ്റ് പുരസ്കാരങ്ങൾ:
മികച്ച തിരക്കഥ - മഹേഷിന്റെ പ്രതികാരം (ശ്യാം പുഷ്ക്കരൻ)
മികച്ച നൃത്തസംവിധാനം - ജനതാഗാരേജ്
മികസംഗീത സംവിധാനം - ബാബു പത്മനാഭ
മികച്ച മേക്കപ്പ് - എം കെ രാമകൃഷ്ണൻ(അലമ)
മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പരാമർശം - മോഹൻലാൽ (പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാഗാരേജ്).
മികച്ച ഓഡിയോഗ്രഫി - ജയദേവൻ (കാട് പൂക്കുന്ന നേരം)
മികച്ച ഛായാഗ്രഹണം - തിരുനാവക്കരശ് (24)
മികച്ച ഗായകൻ - സുന്ദർ അയ്യർ (ജോക്കർ)
മികച്ച ബാലതാരം - ആദിഷ് പ്രവീൺ (കുഞ്ഞുദൈവം, മലയാളം) നൂർ ഇസ്ലാം, മനോഹര കെ