മലയാളികളുടെ പ്രിയതാരമാണ് നരേന്‍. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മോളിവുഡിലും കോളിവുഡിലും തന്റെ വരവറിയിച്ച നടന്‍. ഇപ്പോഴിതാ തന്റെ ഒരു സിനിമയിലെ രംഗം പങ്കുവെച്ചുകൊണ്ട് ചിത്രം ഏതെന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് നരേന്‍. പക്ഷേ ഈ സിനിമയില്‍ മുഴുനീള കഥാപാത്രമായല്ല താന്‍ അഭിനയിച്ചതെന്നും രണ്ട് മിനിറ്റില്‍ കുറവോ അതില്‍കൂടുതലോ മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളൂവെന്നും നടന്‍ പറഞ്ഞു.