നാഗചൈതന്യയുടെയും ദിവാൻഷയുടെയും ലിപ്‌ലോക് രംഗം കണ്ട് സമാന്ത പറഞ്ഞത് ?

Webdunia
ശനി, 23 മാര്‍ച്ച് 2019 (14:05 IST)
തെന്നിന്ത്യൻ താരസുന്ദരി സമന്തയും തെലുങ്ക് സൂപ്പർസ്റ്റാർ ആയ നാഗചൈതന്യയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സിനിമാ രംഗത്ത് വലിയ ചർച്ചയായതാണ്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ഇപ്പോൾ സമാന്തയും നാഗ ചൈതന്യയും. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചഭിനയിച്ച മജ്ജിലി റിലീസിനൊരുങ്ങുകയാണ്.
 
ചിത്രത്തിൽ ദിവാൻഷ കൌഷികും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിമയുടെ പ്രോമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ഒരു ടീസറിൽ നാഗചൈതന്യയും ദിവാൻഷി കൌഷികും തമ്മിലുള്ള  ലിപ്‌ലോക് രംഗമുണ്ട്. ഇതാണ് ഇപ്പോൾ സിനിമാ രംഗത്തെയും സോഷ്യൽ മീഡിയയിലേയും ചൂടുള്ള ചർച്ചാവിഷയം. ചുംബന രംഗത്തെ കുറിച്ച് സമാന്തക്ക് എന്താണ് പറയാനുള്ളത് എന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. 
 
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിൽ തരം ഇകാര്യത്തിൽ മറുപടി പറയുകയും ചെയ്തു. ‘ഞങ്ങൾ ഇരുവരും പരസ്‌പരം നന്നായി അറിയാവുന്നവരാണ്‘ എന്നായിരുന്നു സമാന്തയുടെ മറുപടി. ഞങ്ങളുടെ പ്രണയത്തെ കുറിച്ചും, സൌഹൃദത്തെക്കുറിച്ചും, വിവഹത്തെ കുറിച്ചുമെല്ലാം പ്രേക്ഷകർക്ക് നന്നായി അറിയാവുന്നതാണ്. സിനിമയും ജീവിതവും രണ്ടാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ഞങ്ങൾക്ക് രണ്ടുപേർക്കുമുണ്ട്. സമാന്ത തുറന്നു പറഞ്ഞു. 
 
ഇരുവരുടെയും വിവാഹത്തിന് ശേഷം പുറത്തിറങ്ങിയ രംഗസ്ഥലം എന്ന സിനിമയിൽ സമാന്തയും രാം ചരണും തമ്മിലുള്ള ലിപ്‌ലോക് രംഗവും നേരത്തെ സമാനമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രംഗസ്ഥലത്തിലെ സമാന്തയുടെ ചുംബനത്തിന് അൽ‌പം ഒളിയും മറയും ഒക്കെ ഉണ്ടായിരുന്നു എന്നും എന്നാൽ മജിലിയിലെ നാഗചൈതന്യയും ദിവാൻഷിയും തമ്മിലുള്ള ലിപ്‌ലോക്ക് മറയില്ലാത്തതാണെന്നുമാണ് ചിലർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article