താഴേക്ക്....'നടികര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (15:24 IST)
ടൊവിനോ തോമസിന്റെ 'നടികര്‍' പ്രദര്‍ശനം തുടരുകയാണ്.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ താഴേക്ക്.മൂന്നാം ദിവസമായ മെയ് 5 ഞായറാഴ്ച സിനിമ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 74 ലക്ഷം രൂപയാണ് ചിത്രം നേടിയത്. 'നടികര്‍' ഞായറാഴ്ച 17.59% ഒക്യുപന്‍സി നേടി.മോണിംഗ് ഷോകളില്‍ നിന്ന് 10.92%, ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 19.63%, ഈവനിംഗ് ഷോകള്‍ക്ക് 19.43%, രാത്രി ഷോകള്‍ക്ക് 20.38% എന്നിങ്ങനെയാണ് ഒക്യുപന്‍സി.
 
ലോകമെമ്പാടുമായി ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് നടികര്‍ നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍