സംഘപരിവാര്‍ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞത്. ഈ പോസ്റ്റ് എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജും പങ്കുവെച്ചു. എന്നാല്‍ മുരളി ഗോപി ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടില്ല. വിവാദങ്ങളെ തുടര്‍ന്ന് ചില രംഗങ്ങള്‍ വെട്ടിമാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് താല്‍പര്യമില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.