മുകേഷ്- സരിത ബന്ധത്തിന് വിള്ളൽ വരാനുണ്ടായ കാരണം? വെളിപ്പെടുത്തലുമായി മുകേഷിന്റെ അമ്മ വിജയകുമാരി

ശനി, 11 ജൂണ്‍ 2016 (17:46 IST)
നടൻ മുകേഷിന്റെ ആദ്യവിവാഹം തകരാനുണ്ടായ കാരണം വ്യക്തമാക്കി മുകേഷിന്റെ അമ്മ വിജയകുമാരി. ചില നടിമാരുമായി അഭിനയിക്കരുതെന്ന സരിതയുടെ പിടിവാശിയാണ് അവരുടെ ബന്ധം തകർത്തതെന്ന് വിജയകുമാരി പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
സരുതയുടെ സ്വാർത്ഥതയായിരുന്നു എല്ലാത്തിന്റേയും കാരണം. സരിതയും പല നടൻമാരുടെ കൂടെ അഭിനയിക്കുന്നതല്ലേ, അങ്ങനെ നിർദേശം വെക്കാൻ പാടില്ലല്ലോ, മാത്രമല്ല സംവിധായകനും ഇത് അംഗീകരിക്കുമോ എന്നും അമ്മ ചോദിച്ചു. അതേസമയം, ഇരുവരും തമ്മിൽ വഴക്കിടുന്നത് കണ്ടിട്ടില്ലെന്നും വിജയകുമാരി കൂട്ടിച്ചേർത്തു.
 
അവരുടെ ബന്ധത്തിനെ ചില അടുത്ത സുഹൃത്തുക്കൾ എതിർത്തിരുന്നു. പക്ഷേ അപ്പോഴേക്കും മുകേഷ് സരിതയ്‌ക്കു വാക്കുകൊടുത്തിരുന്നു. വിവാഹം കഴിഞ്ഞ്‌ ആദ്യനാളുകളില്‍ വലിയ സ്‌നേഹമായിരുന്നു. രണ്ടു പിള്ളേരുമായി. പക്ഷേ പിന്നീട്‌ എന്തുസംഭവിച്ചുവെന്ന്‌ അറിയില്ല- അമ്മ വിജയകുമാരി പറഞ്ഞു.
 
മേതിൽ ദേവികയെ വിവാഹം കഴിച്ചത് തങ്ങളുടെ നിർബന്ധപ്രകാരം ആയിരുന്നെന്നും ഒറ്റപ്പെട്ട് പോകാതിരിക്കാനുമാണതെന്നും മാതാവ് പറഞ്ഞു. എറണാകുളത്ത്‌ അവന്‍ നേരത്തെ വീട്‌ വാങ്ങിച്ചിട്ടുണ്ടായിരുന്നു. വിവാഹത്തോടെ താമസം അവിടേക്ക്‌ മാറ്റി. കുടുംബം നന്നായി നോക്കുന്ന മകന്അ തേ ഗൗരവത്തോടെ അവന്‌ ജനങ്ങളെയും സേവിക്കാന്‍ കഴിയുമെന്നും വിജയകുമാരി പ്രത്യാശിച്ചു.
 

വെബ്ദുനിയ വായിക്കുക