നെറ്റ്ഫ്‌ളിക്‌സ് സീരിസിനായി എം.ടി.വാസുദേവന്‍ നായര്‍, സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി അഭിനയിക്കും ! വമ്പന്‍ പ്രൊജക്ടിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (15:19 IST)
നെറ്റ്ഫ്‌ളിക്‌സ് സീരിസിനായി എം.ടി.വാസുദേവന്‍ നായരും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സീരിസില്‍ മമ്മൂട്ടി അഭിനയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. 
 
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി തന്നെയായിരിക്കും ഈ സിനിമ നിര്‍മിക്കുകയെന്നും കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍