കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ തോതിൽ മാത്രമാണ് പ്രതികരിക്കുന്നത്. സ്ഥിതി ഗുരുതരമാണെന്ന് തന്നെയാണ് വിവരം. എം.ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള പൂർണവിവരം പത്ത് മണിയോടെ പുറത്തുവരും. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.