നാഗകന്യക നടി വിവാഹിതയാകുന്നു, മൗനി റോയുടെ കല്യാണം ജനുവരിയില്‍ ?

കെ ആര്‍ അനൂപ്

ബുധന്‍, 17 നവം‌ബര്‍ 2021 (14:26 IST)
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' എന്ന പരമ്പരയിലൂടെ നടി കൂടുതല്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ബോളിവുഡ് സിനിമ ലോകം.2022 ജനുവരിയില്‍ താരം വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

മൗനി റോയ് തന്റെ ബോയ്ഫ്രണ്ടും ബിസിനസുകാരനായ സൂരജ് നമ്പ്യാരെ ജനുവരിയില്‍ വിവാഹം കഴിക്കുമെന്നാണ് കേള്‍ക്കുന്നത്.ഇരുവരുടെയും വിവാഹം ദുബായിലോ ഇറ്റലിയിലോ ആയിരിക്കുമെന്നാണ് സൂചന.ഈ വര്‍ഷമാദ്യം മൗനിയുടെ അമ്മ സൂരജിന്റെ മാതാപിതാക്കളെ പോയി കണ്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര'യിലാണ് മൗനി റോയ് അടുത്തതായി അഭിനയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍