ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ആദ്യമായാണ് ലിജോ ജോസും മോഹന്‍ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ ഇതാ ആരാധകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തുന്നു. മോഹന്‍ലാലും ഒടിയന് സിനിമയുടെ സംവിധായകന് വി.എ.ശ്രീകുമാറും ഒന്നിക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുവരും. മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ചെയ്യാനാണ് വി.എ.ശ്രീകുമാര്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.