മോഹൻലാൽ നായകനാകുന്ന വില്ലന്റെ ടീസർ റിലീസ് ചെയ്തു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം വൈറലായിരുന്നു. ഈ ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ഹെയ്നാണ്.
ഷങ്കര്‍ ചിത്രമായ ‘നന്‍പന്‍’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു. ‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം.
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്‍ലൈന്‍ വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്. ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സിക മൊട്‌വാണിയും വില്ലനിലൂടെ മലയാളത്തിലെത്തുന്നു.
തെലുങ്ക് നടന്‍ ശ്രീകാന്തും ഈ പ്രൊജക്ടിന്‍റെ ഭാഗാമാകുന്നുണ്ട്. മോഹന്‍ലാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ക്രൈം ത്രില്ലറില്‍ വേഷമിടുന്നത്. വില്ലനില്‍ മഞ്ജു വാര്യരായിരിക്കും നായിക. റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമാകും.