ഒടിയന്, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് കേരളത്തിനകത്തെ ആദ്യ ദിന കളക്ഷനില്‍ ലൂസിഫറിന് മുന്നിലുള്ളത്. റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ 40 ലക്ഷത്തിന് താഴെ മാത്രമാണ്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം കരസ്ഥമാക്കിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍.
മൊത്തത്തില്‍ ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തിലും 5 കോടിക്ക് മുകളില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. 45 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാണ് ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തിനുള്ളത്. കേരളത്തിലെ വിതരണവും ആശിര്വാദിന്റേത് തന്നെ. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് സൂചന.