അഭിനയത്തില്‍ നിന്നും വിരമിക്കുന്നോ?; നിരാശ പകരുന്ന പ്രസ്‌താവനയുമായി മോഹന്‍ലാല്‍
അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏതെങ്കിലുമൊരു ജോലിയിലേക്ക് തിരിയാനാണ് ആഗ്രഹിക്കുന്നതെന്നും മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പരിപാടിയില്‍ താരം വ്യക്തമാക്കി.
ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്ന ശീലമുണ്ട്. തന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ കുഴപ്പമില്ല. അനുകൂലിക്കുന്നവരും ചീത്ത പറയുന്നവരും ധാരാളമാണ്. എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന രണ്ടാമൂഴം ഉടന്‍ ഉണ്ടാകും. എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചു കഴിഞ്ഞു. ഏകദേശം 600 കോടി രൂപ മുതല്‍ മുടക്കിയാകും ചിത്രം നിര്‍മിക്കുകയെന്നും താരം പറഞ്ഞു.
രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്‍ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക. മുതല്‍ മുടക്ക് ഇത്രയധികമായതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും നടന വിസ്‌മയം വ്യക്തമാക്കി.