മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ക്രൈം ത്രില്ലര്‍ ജീത്തു ആലോചിച്ചുവരികയായിരുന്നു. അതിനിടെയാണ് കൂടത്തായി സംഭവവികാസങ്ങള്‍ ഉണ്ടായത്. എന്തായാലും ജീത്തു ഇപ്പോള്‍ സ്ക്രിപ്റ്റ് പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
അതേസമയം, കൂടത്തായി സംഭവം കൂടുതല്‍ സിനിമകള്‍ക്ക് കാരണമാകുന്നുണ്ട്. റോണക്സ് ഫിലിപ് ഒരു ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. സിനിമാക്കഥയെപ്പോലും വെല്ലുന്ന സംഭവങ്ങള്‍ കൂടത്തായിയില്‍ അരങ്ങേറിയതോടെയാണ് സംഗതി സിനിമയാക്കാനുള്ള നീക്കങ്ങളുമായി വിവിധ പ്രൊഡക്ഷന്‍ ഹൌസുകള്‍ സജീവമാകുന്നത്.