കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന നടപടിയിൽ അനക്കൂലിച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെതിരെ മന്ത്രി എം എം മണി രംഗത്ത്. മോഹൻലാൽ കള്ളപ്പണക്കാരനാണ് കയ്യിലുള്ള കള്ളപ്പണം മറയ്ക്കാനാണ് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദിയുടെ നടപടിയേയും അനുകൂലിക്കുന്നതെന്നും എം എം മണി ഏലപ്പാറയിൽ നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എം എൽ എ ഒ രാജഗോപാലിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മോഹൻലാലിനെതിരെ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തി. പാവങ്ങളാണ് സിനിമ കാണാൻ വരുന്നത്, 100 കോടി നേടി പുലിമുരുകനായപ്പോൾ മോഹൻലാൽ മലയാളികളെ അപമാനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ഒരു പൊതു പരിപാടിക്കിടെ വ്യക്തമാക്കി. ജനങ്ങൾ ഇത് അംഗീകരിച്ച് തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.