മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് വിസ്മയ, മീശ പിരിച്ച് ലാലേട്ടന്‍; അപൂര്‍വ കുടംബചിത്രം

വ്യാഴം, 10 ജൂണ്‍ 2021 (11:56 IST)
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ കുടുംബചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മീശ പിരിച്ച് ചുള്ളന്‍ ലുക്കിലാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ സുചിത്രയും മക്കളായ പ്രണവ്, വിസ്മയ എന്നിവരും ചിത്രത്തിലുണ്ട്. 
 
മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വിസ്മയയാണ് ഇതിലെ ശ്രദ്ധാകേന്ദ്രം. തൊട്ടുപിന്നില്‍ പ്രണവ് വളരെ സൗമ്യനായി ചിരിച്ചുകൊണ്ട് ഇരിക്കുന്നു. സുചിത്രയുടെയും മോഹന്‍ലാലിന്റെയും ചിരി ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതാണ്. 
അച്ഛന്റെ പാതയില്‍ സിനിമയില്‍ സജീവമാകുകയാണ് പ്രണവും. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ പ്രണവ് ഇപ്പോള്‍ നായകനടനാണ്. ഏറെ ആരാധകര്‍ ഉള്ള യുവതാരം കൂടിയാണ് പ്രണവ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍