മമ്മൂട്ടി ഷൂട്ടിങ്ങിന് വരാത്തതുകൊണ്ട് ആ കാശെല്ലാം നഷ്ടമായി,ശ്വാസംമുട്ടല്‍ ആയിട്ടുപോലും മോഹന്‍ലാല്‍ ലൊക്കേഷനിലെത്തി, തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ബി.സി. ജോഷി

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ജൂണ്‍ 2021 (12:37 IST)
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള സിനിമ നിര്‍മ്മാതാവാണ് ബി.സി. ജോഷി. ഇരുവര്‍ക്കും ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വ്യത്യസ്ത അനുഭവം തുറന്നു പറയുകയാണ് ജോഷി.
 
മാടമ്പി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ശ്വാസംമുട്ടല്‍ ആയിട്ടുപോലും നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് കണക്കാക്കി മോഹന്‍ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ അനുഭവമാണ് ബി.സി. ജോഷി ആദ്യം പറഞ്ഞത്.സിനിമയില്‍ നെല്ലു കുത്തുന്ന ഗോഡൗണില്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു. ഫാന്‍ ഓണാക്കിയാല്‍ പൊടിയെല്ലാം പറന്നുപൊങ്ങും. മോഹന്‍ലാല്‍ ആസ്തമയുള്ളയാളാണ്.ഒരു ദിവസത്തെ ഷൂട്ട് മുടങ്ങിയാല്‍ രണ്ട് ലക്ഷത്തിന്റെ നഷ്ടം വരുമെന്ന കാര്യം അദ്ദേഹത്തിനോട് ചെന്ന് പറഞ്ഞപ്പോള്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിച്ച് മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തി എന്നാണ് നിര്‍മാതാവ് പറയുന്നത്.
 
പ്രമാണി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവമാണ് ജോഷി അടുത്തതായി പറഞ്ഞത്.ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ് ഒരു ദിവസം മമ്മൂട്ടിയ്ക്ക് പനി വന്നെന്നും എത്ര റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം ഷൂട്ടിന് വരാന്‍ തയ്യാറായില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. ആ കാശെല്ലാം നഷ്ടമായി. പിന്നീട് മറ്റൊരു സീന്‍ ചിത്രീകരിക്കാന്‍ വേണ്ടി ദിവസം കൂടി നല്‍കാന്‍ അദ്ദേഹത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം നിന്നില്ല.നേരത്തെ എവിടെയോ വാക്ക് പറഞ്ഞിരുന്നു എന്ന് മമ്മൂട്ടി പോയി. പിന്നീട് മറ്റൊരു ദിവസം ആ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്നുവെന്നും ജോഷി പറഞ്ഞു.

മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍