മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്‌നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക.
അതേസമയം മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമ നീളുമെന്നാണ് വ്യക്തമാകുന്നത്. മോഹന്‍ലാല്‍ പ്രൊജക്ടിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. എന്നാല്‍ അത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കില്ല. മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്നത്.