മലയാള സിനിമയിലെ മികച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ ഫാൻസുകാർ തമ്മിൽ സോഷ്യൽ മീഡിയയിലും മറ്റും പരസ്‌പരം അടിയുണ്ടാകാറുണ്ടെങ്കിലും ഇവർ രണ്ടുപേരും മികച്ച സുഹൃത്തുക്കളാണ്. ഇവരിൽ ആർക്കെങ്കിലും എതിരായി ഒരു ആരോപണം വന്നാൽ രണ്ടുപേരും ഒന്നിക്കുന്നതും പതിവാണ്.