ഒടിയൻ റെക്കോർഡുകളെല്ലാം തകർത്തതിൽ അത്ഭുതമൊന്നുമില്ല: മമ്മൂട്ടി

വെള്ളി, 4 ജനുവരി 2019 (14:13 IST)
ചില വിമർശനങ്ങൾ ആദ്യ ദിവസങ്ങളിൽ ഏറ്റുവാങ്ങേണ്ടിവന്നിരുന്നെങ്കിലും മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത ഒടിയൻ ബോക്‌സോഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ്. 100 കോടി പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം 50 കോടി ബോക്സോഫീസ് കളക്ഷനും കടന്നു 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. 
 
ഇപ്പോൾ നടൻ മമ്മൂട്ടിയും ഒടിയന്റെ ബോക്‌സോഫീസ് വിജയത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചതിൽ അത്ഭുതമൊന്നുമില്ലെന്നും മോഹൻലാൽ വളരെ മികച്ചതായി ആ വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
മോഹൻലാലിൻറെ ഏറെ നാളത്തെ കഷ്ട്ടപ്പാടിന്റെ ഫലം കൂടിയാണ് ആ സിനിമ. അതിനാൽ തന്നെ എല്ലാ റെക്കോർഡുകളും തകർക്കപ്പെട്ടതിൽ അത്ഭുതമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍