Turbo Film: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ തിയറ്ററുകളിലേക്ക്. മേയ് 23 നാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
ടര്‍ബോയെ കുറിച്ച് മിഥുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓവര്‍ ദി ടോപ്പ് ആക്ഷന്‍ രംഗങ്ങളും ടര്‍ബോയില്‍ ഉണ്ടെന്ന് മിഥുന്‍ പറയുന്നു. ' ടര്‍ബോ എഞ്ചിന്‍ പിടിപ്പിച്ച ഒരാള്‍. അങ്ങനെയൊരു അര്‍ത്ഥത്തിലാണ് ചിത്രത്തിനു ടര്‍ബോ എന്ന പേരിട്ടത്. എക്‌സ്ട്രാ പവര്‍ ഉള്ള ഒരാള്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍. ഓവര്‍ ദി ടോപ്പ് ആക്ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതും ഉണ്ട്. എക്‌സ്ട്രാ കരുത്തുള്ള ഒരു കഥാപാത്രമാണ്,' മിഥുന്‍ പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയരായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ടര്‍ബോയില്‍ നിര്‍ണായക വേഷം അവതരിപ്പിച്ചിരിക്കുന്നു. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓവര്‍സീസില്‍ അമ്പതിലേറെ രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യുമെന്നാണ് വിവരം. മലയാളത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് ആയിരിക്കും ടര്‍ബോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 50 കോടിയിലേറെയാണ് ചിത്രത്തിന്റെ ചെലവ്.