അബോധാവസ്ഥയിലാണ് പോൺ സിനിമയിൽ അഭിനയിച്ചത്, ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം കാര്യങ്ങളാണ് ഞാൻ ചെയ്തത്: പോൺ സിനിമയിലെ അഭിനയത്തെ കുറിച്ച് മിയ ഖലീഫ

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:02 IST)
സണ്ണി ലിയോണിനു ശേഷം പോൺ ഇൻഡസ്ട്രിയിൽ തിളങ്ങിയ നടിയാണ് മിയ ഖലീഫ. 2014ലാണ് മിയ തന്റെ പോൺ കരിയർ ആരംഭിച്ചത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ മൂന്നു മാസം മാത്രമാണ് പോണ്‍ രംഗത്തുണ്ടായിരുന്നത്. ഭീഷണിയെ തുടർന്നായിരുന്നു മിയ തന്റെ കരിയർ അവസാനിപ്പിച്ചത്. 
 
പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ പലപ്പോഴും അഡ്രിനാലിന്‍ കാരണം അബോധാവസ്ഥയിലായിരുന്നു എന്നാണ് മിയ പറയുന്നത്. ബിബിസിയുമായുള്ള അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തല്‍.
 
‘വീഡിയോയുടെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, എന്താണ് കഥ, എന്താണ് ചെയ്യേണ്ടത് എന്ന കാര്യങ്ങളെ കുറിച്ചെല്ലാം വളരെ കുറച്ച് മാത്രമേ പറയുകയുള്ളു.  പലപ്പോഴും ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് ‘അഡ്രിനാലിന്‍ ആയിരിക്കണം. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം.‘
 
‘ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളില്‍ ഞാന്‍ അഭിനയിച്ചത്. ആ അവസ്ഥയിൽ നിന്നും മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവന്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയര്‍ന്നു.’ മിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article