മീ ടൂ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ് ബോളിവുഡിൽ. തനുശ്രീ ദത്ത തുടങ്ങിവെച്ച വെളിപ്പെടുത്തലുകൾ നിരവധി നടിമാരാണ് തുടരുന്നത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മഹേഷ് ഭട്ടിന്റെ ഭാര്യയും ബോളിവുഡിലെ പ്രമുഖ നടി ആലി ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ രംഗത്തെത്തിയിരിക്കുകയാണ്.
സോണിയുടെ വെളിപ്പെടുത്തലിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു തനിയ്ക്ക് നേരം മാനഭംഗശ്രമം ഉണ്ടായതന്നെ സോണിയ പറയുന്നു. പക്ഷേ, അയാൾ ആ ശ്രമത്തിൽ അന്ന് വിജയിച്ചില്ലെന്നും സോണിയ പറയുന്നു.
എന്തുകൊണ്ടാണ് ഈ വിവരം ഇത്രയും നാൾ മൂടിവെച്ചതെന്നും സോണിയ തന്നെ വ്യക്തമാക്കുന്നു. തന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തിയുടെ കുടുംബവുമായി തനിയ്ക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്റെ വെളിപ്പെടുത്താൽ അയാളുടെ കുടുംബത്തിനുണ്ടാകുന്ന നാണക്കേടിനെ കുറിച്ചോർത്താണ് തുറന്ന് പറയാതിരുന്നതെന്നും സോണിയ പറഞ്ഞു.