പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഇപ്പോഴിതാ തന്റെ ചീരുവിനൊപ്പമുളള ഓര്‍മ്മ ചിത്രം പങ്കു വച്ചിരിക്കുകയാണ് മേഘ്ന.