പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഒരു കന്നട ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മേഘ്ന എത്തിയപ്പോള്‍ ചിരഞ്ജീവിയെ ഓര്‍മ്മകള്‍ ആദ്യം സന്തോഷത്തോടെ പങ്കുവെച്ചെങ്കിലും പെട്ടന്നായിരുന്നു കരഞ്ഞത്.
2019 ലെ ആദ്യ വിവാഹ വാര്‍ഷിക ദിനം നടിക്ക് മറക്കാനാകില്ല. അതിമനോഹരമായ ഒരു നെക്ളേസാണ് ചിരഞ്ജീവി ഭാര്യയ്ക്ക് അന്ന് സമ്മാനിച്ചത്. അത്തവണത്തെ പ്രണയദിനത്തിലും ഒത്തിരി സമ്മാനങ്ങള്‍ കൊണ്ട് മേഘ്നയെ സന്തോഷിക്കാന്‍ ചിരഞ്ജീവി മറന്നില്ല. തന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തുക്കളായി അവയെല്ലാം നടി സൂക്ഷിച്ചിട്ടുണ്ട്.പലതും കിടക്കയില്‍ തന്നെയുണ്ട്.മുട്ടുകാലില്‍ നിന്നാണ് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് മേഘ്‌ന ഓര്‍ക്കുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു സംഘാടകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചത്.