അടുത്ത ഊഴം മീരജാസ്മിന്റേതോ? മീരയും അനിലും വേർപിരിലയിന്റെ വക്കിൽ!

ബുധന്‍, 7 ഡിസം‌ബര്‍ 2016 (16:09 IST)
സിനിമ മേഖലയിൽ ഉള്ളവരുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ ട്രൻഡായി മാറിയിരിക്കുന്നത്. ഓരോ മാസവും ഓരോ വിവാഹ മോചന വാർത്തകളാണ് വന്നുകൊണ്ടിരിക്കു‌ന്നത്. കിടിലന്‍ മേക്ക് ഓവറുമായി തിരിച്ചെത്തിയ മീരാ ജാസ്മിന്‍ ഭര്‍ത്താവ് അനിലുമായുള്ള ബന്ധം പിരിയുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. വൈഫൈ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മീര വീണ്ടും അഭിനയത്തില്‍ സജീവമാവുന്നത് എന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
2014 ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് വെച്ചാണ് മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനിടയില്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മീരയും അനിലും തമ്മിലുള്ള വിവാഹം മുടക്കുമെന്ന് അനിലിന്റെ ബാംഗ്ലൂരിലുണ്ടായിരുന്ന വനിതാ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മീരയും അനിലും അതിജീവിച്ചത് ഹൈക്കോടതി വഴിയിലൂടെയായിരുന്നു.
 
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മീര വീണ്ടും സിനിമയിലേക്ക് സജീവമാകാന്‍ എത്തിയിരിക്കുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ദിലീപ്-കാവ്യ താരവിവാഹത്തിലും മീര പങ്കെടുത്തിരുന്നു. മീര വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതാണോ അനിലിനെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ല. അതോ അനിലുമായുള്ള അസ്വാരസ്യത്തിന് ശേഷമാണോ മീര സിനിമയില്‍ സജീവമാവാന്‍ തീരുമാനിച്ചത്. വിഷയത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

വെബ്ദുനിയ വായിക്കുക