മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ തുടങ്ങി ഒരുപിടി മികച്ച സിനിമകളില്‍ മീര അഭിനയിച്ചു. വളരെ പരിചയ സമ്പത്തുള്ള സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീരയ്ക്ക് ഭാഗ്യം ലഭിച്ചു.