ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷിയുടെ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ദിലീപിന്റേയും മീനാക്ഷിയുടെയും ജീവിതത്തിലേക്ക് കാവ്യാ മാധവന്‍ കന്നുവന്നതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ ഗ്രാന്റായി തന്നെയാണ് ആഘോഷിച്ചത്. അടുത്ത കുടുംബാഗങ്ങള്‍ക്കൊപ്പം കാവ്യാ മാധവന്റെ വീട്ടുകാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വെറും അപവാദങ്ങളാണെന്ന് തെളിയിക്കുകയാണ് ഈ പിറന്നാൾ ആഘോഷം. ചുവന്ന ഉടുപ്പണിഞ്ഞ് സന്തോഷവതിയായി ദിലീപിനും കാവ്യാ മാധവനുമൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മീനാക്ഷിയെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ കാണുന്നത്.
കാവ്യയെ മീനൂട്ടിയുടെ അമ്മയായിട്ടല്ല താന്‍ വിവാഹം കഴിച്ചത്. മീനൂട്ടിക്ക് ഒരിക്കലും വേറൊരു അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും കാവ്യാ മാധവന് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ലെന്നും ദിലീപ് അടുത്തിടെ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. രണ്ടു സുഹൃത്തുക്കളെന്ന നിലയിലാണ് അവരെ താന്‍ മനസ്സില്‍ കണ്ടത്. അവര്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളുമാണ്.