Meenakshi and Kavya Madhavan: കാവ്യ മാധവനൊപ്പമുള്ള മനോഹര ചിത്രവുമായി മീനാക്ഷി ദിലീപ്. കാവ്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രം പങ്കുവെച്ചത്. കാവ്യയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്ന മീനാക്ഷിയെ ചിത്രത്തില്‍ കാണാം.
സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയായിരുന്നു കാവ്യയുടെ പിറന്നാള്‍. അന്ന് തന്നെയാണ് മീനാക്ഷിയുടെ ഉറ്റ സുഹൃത്തായ നടി നമിത പ്രമോദിന്റെയും പിറന്നാള്‍. നമിതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ആദ്യം പോസ്റ്റിട്ടിരുന്നു. എന്നാല്‍ കാവ്യയ്ക്ക് ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റിടാന്‍ വൈകി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പരന്നു.
കാവ്യയും മീനാക്ഷിയും പിണക്കത്തിലാണെന്ന് പോലും ചില പാപ്പരാസി മാധ്യമങ്ങള്‍ എഴുതി വിട്ടു. അതിനു പിന്നാലെയാണ് കാവ്യയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം മീനാക്ഷി പങ്കുവെച്ചത്.
ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകര്‍ക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.