Maranamass Box Office: വന്‍ കുതിപ്പില്ലെങ്കിലും പിടിച്ചുനിന്നു; ബോക്‌സ്ഓഫീസിനു ബേസിലിന്റെ 'മിനിമം ഗ്യാരണ്ടി'

രേണുക വേണു

ചൊവ്വ, 15 ഏപ്രില്‍ 2025 (21:42 IST)
Maranamass Box Office: ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും അടിതെറ്റാതെ ബേസില്‍ ജോസഫ് ചിത്രം 'മരണമാസ്'. ആലപ്പുഴ ജിംഖാന, ബസൂക്ക എന്നീ സിനിമകള്‍ക്കിടയില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് പ്രേക്ഷകരെ സ്വന്തമാക്കാന്‍ മരണമാസിനു സാധിച്ചു. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് എട്ട് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ ആറ് ദിവസം കൊണ്ട് മരണമാസിനു സാധിച്ചു. വേള്‍ഡ് വൈഡ് കളക്ഷന്‍ 10 കോടിയിലേക്ക് അടുത്തു. വരും ദിവസങ്ങളിലും തരക്കേടില്ലാത്ത കളക്ഷന്‍ ചിത്രം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. 
 
ബ്ലാക്ക് ഹ്യൂമര്‍ ഴോണറിലുള്ള തമാശ ചിത്രമാണ് മരണമാസ്. കുടുംബ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നു. ബേസില്‍ ജോസഫ് അവതരിപ്പിച്ചിരിക്കുന്ന നായകവേഷത്തിനാണ് കൂടുതല്‍ കൈയടികള്‍ കിട്ടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍