അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം വന്നാലും താന്‍ ഇനി ആ കഥാപാത്രം ചെയ്യില്ലെന്ന് മനോജ് കെ ജയന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (14:15 IST)
അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം വന്നാലും താന്‍ ഇനി ദിഗംബരന്‍എന്ന കഥാപാത്രം ചെയ്യില്ലെന്ന് മനോജ് കെ ജയന്‍. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാന്ത്രിക സിനിമയായിരുന്നു അനന്തഭദ്രം. ചിത്രത്തില്‍ ദിഗംബരന്‍ എന്ന കഥാപാത്രത്തെ മനോജ് കെ ജയന്‍ അവിസ്മരണീയമാക്കിയിരുന്നു. മലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളില്‍ ഒന്നാണ് ദിഗംബരന്‍. ദുര്‍മന്ത്രവാദിയായ ദിഗംബരനെ മനോജ് കെ ജയനിലൂടെയല്ലാതെ മലയാളികള്‍ക്ക് മറ്റൊരു നടനിലൂടെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അദ്ദേഹം ആ കഥാപാത്രത്തെ ചെയ്തു. ഈ അടുത്ത് അനന്തഭദ്രം സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തനിക്കുണ്ടായ അനുഭവം മനോജ് കെ ജയന്‍ വെളിപ്പെടുത്തിയിരുന്നു. 
 
സിനിമ ചെയ്തതിനുശേഷം തന്നെ കടുത്ത പനി ബാധിച്ചതായും സിനിമ കഴിഞ്ഞിട്ടും കഥാപാത്രത്തിന്റെ സ്വാധീനം കുറച്ച് ദിവസത്തേക്ക് ഉണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു. അതൊരു വല്ലാത്ത കഥാപാത്രമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വന്നാല്‍ പോലും എനിക്കത് ചെയ്യാന്‍ കഴിയില്ല. അന്നത്തെ ഊര്‍ജ്ജമൊന്നും എനിക്കില്ല. അതുപോലെ ചെയ്യാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസവും ഇല്ല ് മനോജ് കെ ജയന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article