'മഞ്ജുവിന്റെ മുഖത്ത് താനുദ്ദേശിച്ച ഭാവമല്ല വരുന്നത്. മഞ്ജുവിന്റെ അടുത്തെത്തി കുറച്ച് കൂടി Incredulousnsse (പെട്ടെന്ന് വിശ്വാസം വരാത്ത) ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു. മഞ്ജു തലയാട്ടി. പക്ഷെ വീണ്ടും ടേക്കെടുത്തപ്പോള്‍ ഭാവത്തില്‍ മാറ്റമുണ്ടായില്ല. കട്ട് പറഞ്ഞ ഉടനെ മഞ്ജു അടുത്തെത്തി ചോദിച്ചു. നേരത്തെ പറഞ്ഞില്ലേ അതെന്താ? എന്ന്. സെറ്റില്‍ കൂട്ടച്ചിരി ഉയര്‍ന്നതോടെ താന്‍ ചമ്മി. ഷൂട്ടിംഗ് തീരും വരെ ഈ ഇന്‍ക്രഡുലെസ്‌നെസ് ചിരിക്കാനുള്ള വകയായിരുന്നെന്നും പൃഥ്വി പറയുന്നു.