മലയാള സിനിമാലോകവും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഒടിയന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ കൊണ്ടും വിശേഷങ്ങള്‍ കൊണ്ടും ഒടിയന്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.
നേരത്തെ ചിത്രത്തിലെ മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും ലുക്കുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ പുതിയ ലുക്കും പുറത്തുവന്നു. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു. ഒടിയനിലെ താരങ്ങള്‍ക്കൊപ്പം നിക്ക് ഫോട്ടോയും പകര്‍ത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ തന്റെ പേജിലൂടെ നിക്ക് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.