രജിത് കുമാർ സഹായിച്ചിട്ടില്ല; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മഞ്ജു

അനു മുരളി
ശനി, 25 ഏപ്രില്‍ 2020 (09:40 IST)
ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഹൗസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ മഞ്ജു പല തവണ നിലയുറപ്പിച്ചിരുന്നു. ഇതോടെ രജിതിന്റെ ഫാൻസുകാരുടെ കണ്ണിലെ കരടായി മഞ്ജു മാറി. ആര്യ, വീണ, ഫുക്രു, എലീന, രേഷ്മ എന്നിവരേക്കാൾ കൂടുതൽ ഏറ്റവും അധികം അധിക്ഷേപങ്ങളും സൈബർ ആക്രമണവും നേരിടേണ്ടി വന്നത് മഞ്ജുവിനാണ്.
 
മഞ്ജുവിനെതിരെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒന്നാണ് കൊവിഡ് 19നെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ പെട്ട് പട്ടിണിയായ മഞ്ജുവിനും കുടുംബത്തിനും രജിത് കുമാർ ഭക്ഷണമെത്തിച്ചു എന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വ്യാജ വാർത്തയ്ക്കെതിരെ മഞ്ജു വിമർശനവുമായി എത്തിയത്.
 
എന്റെ വീട്ടിൽ നമ്മൾ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോൾ എനിക്ക് വേണ്ടി വരില്ല.നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ട് തന്നെ നമ്മളേ  കഴിഞ്ഞും ബുദ്ധിമുട്ടിൽ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”
 
കൊറോണകാലത്ത്  രജിത് കുമാർ(ബിഗ്‌ബോസ് മത്സരാർത്ഥി) മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താൻ  കണ്ടതായി മഞ്ജു പറയുന്നു. വ്യാജവാർത്തയുടെ  ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article