മോഹൻലാലിന് മുമ്പേ മമ്മൂട്ടിയെത്തും?- കുഞ്ഞാലി മരക്കാറുമായി ആദ്യം എത്തുന്നത് ഇക്ക തന്നെ?

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (08:52 IST)
കുഞ്ഞാലി മരക്കാർ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർക്ക് ആകാംക്ഷയായിരുന്നു. നായകനായെത്തുന്നത് മമ്മൂട്ടിയോ മോഹൻലാലോ ആണെന്നറിയാൻ. എന്നാൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന് ആദ്യം പ്രഖ്യാപിച്ചു. എന്നാൽ അതിന് പിന്നാലെ തന്നെ മോഹന്‍ലാലിന്റെയും കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയ്തിരുന്നു. 
 
കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി ആരെത്തും എന്ന ആകാംക്ഷ പ്രേക്ഷകരിൽ വർദ്ധിക്കുകയാണുണ്ടായത്. എന്നാൽ മമ്മൂട്ടിച്ചിത്രം ഉടന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതോടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സിനിമ ഒരുക്കാനുള്ള തീരുമാനത്തിലായിരുന്നെങ്കിലും കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ പിന്നീട് മമ്മൂട്ടിചിത്രം വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
 
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേർന്ന് നിർമ്മിക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. 100 കോടിയ്ക്ക് അടുത്തായിരിക്കും ചിത്രത്തിന്റെ മുടക്കുമുതൽ‍. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.
 
ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കാന്‍ വൈകുമെന്നാണ് പറയുന്നത്. നവംബര്‍ ഒന്ന് എന്നുള്ളത് പതിനഞ്ച് ആവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ചിലപ്പോള്‍ അതിലും വൈകി ഡിസംബറോട് കൂടി ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് പറയുന്നത്. എന്നാൽ ആ സമയത്തിനുള്ളിൽ മമ്മൂട്ടിയുടെ മരക്കാറിന്റെ ചിത്രീകരണം തുടങ്ങുമോ എന്നാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article