ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് പേരൻപിന്റെ റിലീസിന് വേണ്ടിയാണ്. മെഗാസ്‌റ്റാറിന്റെ അഭിനയ മികവുകൊണ്ടുതന്നെ റിലീസിന് മുമ്പേ തരംഗമായിരിക്കുകയാണ് ചിത്രം. മമ്മൂട്ടി എന്ന താരത്തിന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകനായ റാമിന്റെ നിലപാട്. വർഷങ്ങളായി മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നതും അതിന് തന്നെയായിരുന്നു.
മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയ മികവിൽ ട്രോളൻമാർ പോലും നെഗറ്റീവ് ട്രോൾ ഇടാൻ മറന്നു എന്നുതന്നെ പറയാം. ടീസർ കണ്ടിട്ട് ഇങ്ങനെയെങ്കിൽ സിനിമയുടെ റിലീസിന് ശേഷം എന്തായിരിക്കും എന്നതാണ് എല്ലാവരുടേയും സംശയം. മമ്മൂട്ടിയുടെ കരിയറിലെ അടുത്ത ഹിറ്റിലേക്കുള്ള വഴിയാണ് ഈ ചിത്രം എന്ന് യാതൊരു സംശയവും കൂടാതെ നമുക്ക് പറയാനാകും.