മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുകയാണ്. എന്നാൽ, മോഹൻലാൽ ചെയ്ത തെറ്റെന്താണെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.
മോഹൻലാലിനെ മാത്രം ടാർഗറ്റ് ചെയ്യുകയാണ്. മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കിയത്. അതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നതെന്ന കാര്യം പിന്നീട് ആരും അന്വേഷിച്ചില്ല. ഈഉ പറയുന്ന രമ്യ നമ്പീശൻ, റിമാ കല്ലിങ്കൽ, ഗീതു മോഹന്‍ദാസ് എന്നിവരിൽ ഒരാൾ പോലും അന്വേഷിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി മനോരമ ഓൺലൈനോട് പ്രതികരിച്ചു.
‘അമ്മ മഴവിൽ ഷോയിൽ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. പാർവതി അടക്കമുള്ളവർ ആ ഷോയിൽ പങ്കെടുത്തിരുന്നു. ഇവർക്ക് അന്നു നിലപാട് പറയാമായിരുന്നല്ലോ. പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ചില്ല. അന്നെല്ലാം മിണ്ടാതിരുന്നിട്ട് ഇപ്പോൾ മോഹൻലാലിനെ അങ്ങു ബോയ്കോട്ട് ചെയ്തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.’ - ഭാഗ്യലക്ഷ്മി വ്യക്തമാക്കി.